യുഎസ് പ്രസിഡന്റിന്റെ ആദ്യ വിദേശ സന്ദര്‍ശനം; ഒരുങ്ങി റിയാദ്

റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം.സൗദി അറേബ്യയിലേക്കാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ആദ്യ സന്ദര്‍ശനം. ശനിയും- ഞായറുമായി പത്തോളം പരുപാടികളില്‍ റിയാദില്‍ അമേരിക്കന്‍ പ്രസിഡന്റ് പങ്കെടുക്കും.

ശനിയാഴ്ചയിലെ സൗദി- യുഎസ് ഉച്ചകോടി ഞായറാഴ്ച നടക്കുന്ന ജിസിസി-യുഎസ് ഉച്ചകോടി, അറബ് ഇസ്‌ലാമിക അമേരിക്കന്‍ ഉച്ചകോടി എന്നിവയാണ് ഇതില്‍ പ്രധാനം.

തീവ്രവാദവും ലോകസുരക്ഷയുമാണ് ഈ സമ്മേളനങ്ങളിലെ മുഖ്യ അജണ്ട. ട്രംപുമായുള്ള കൂടിക്കാഴ്ചക്കും ഉച്ചേകോടികളില്‍ പങ്കെടുക്കുന്നതിനുമായി 50 ഓളം രാഷ്ട്രങ്ങളുടെ തലവന്മാര്‍ റിയാദില്‍ എത്തിക്കഴിഞ്ഞു. മുസ്ലീം രാജ്യങ്ങളെ സംബന്ധിച്ച്ഏറെ പ്രാധാന്യമുളള സന്ദര്‍ശനമാണിത്