ലോകമാധ്യമങ്ങള്‍ക്ക് മുമ്പില്‍ ട്രംപിന്റെ കൈ തട്ടിമാറ്റി മെലാനിയ ട്രംപ്;, മെലാനിയയെ പിന്തുണച്ച് ട്വിറ്റര്‍ലോകം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയയും തമ്മിലുള്ള ചില അരസിക നിമിഷങ്ങളാണ് ഇപ്പോള്‍ ട്വിറ്റര്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. ആദ്യ വിദേശ പര്യടനത്തിന്റെ ഭാഗമായി സൗദി സന്ദര്‍ശനത്തിന് ശേഷം ഇസ്രായേലില്‍ എത്തിയ ട്രംപ് വിമാനത്താവളത്തില്‍ വച്ച് ഭാര്യ മെലാനിയയ്ക്ക് നേരെ കൈനീട്ടിയെങ്കിലും ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും ഭാര്യ സാറയുടെയും നിറഞ്ഞ ക്യാമറകളുടെയും മുമ്പില്‍ വച്ച് മെലാനിയ ട്രംപിന്റെ കൈ തട്ടിമാറ്റി.


നെതന്യാഹുവിനും ഭാര്യയ്ക്കുമൊപ്പം നടന്ന ട്രംപ് ഒരടി പിന്നിലുള്ള ഭാര്യയെ ഒപ്പം നടക്കാന്‍ ക്ഷണിച്ചായിരിക്കാം കൈ നീട്ടിയത്. അതേസമയം ട്രംപ് മെലാനിയയ്ക്ക് പലപ്പോഴും അര്‍ഹിക്കുന്ന സ്ഥാനം നല്‍കിയിട്ടില്ലെന്നും ട്വിറ്ററില്‍ അഭിപ്രായം ഉയര്‍ന്നു. ചിലര്‍ക്കാണെങ്കില്‍ ട്രംപിനോടുള്ള വിദ്വേഷം തുറന്നുകാട്ടാനുള്ള അവസരമായി ഇത്.

ഇങ്ങനെയാണോ അദ്ദേഹം ഭാര്യയോട് പെരുമാറുന്നത്, അവള്‍ക്ക് മുമ്പിലായി അദ്ദേഹം നടക്കുന്നു, അവളെ മറക്കുന്നു, കാറില്‍ നിന്നിറങ്ങളുമ്പോള്‍ അവള്‍ക്കായി കാത്തുനില്‍ക്കുകയോ, ഡോര്‍ തുറന്നുപിടിച്ച് കൊടുക്കുകയോ ചെയ്യാതെ ഇപ്പോള്‍ അവളുടെ കൈകള്‍ക്കായി നോക്കിയിരിക്കുന്നു. ട്വിറ്ററില്‍ ഒരാള്‍ എഴുതി.

മിക്കവരും മെലാനിലയയെ പിന്തുണച്ചു കൊണ്ടുള്ള അഭിപ്രായമാണ് പങ്കുവെച്ചത്.

ചിലരാണെങ്കില്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെയപം ഭാര്യ മിഷേലിനെയും വിഷയത്തിലേക്ക് വലിച്ചിട്ടു. യഥാര്‍ത്ഥ പ്രസിഡന്റ് ഇങ്ങനെയാണ് ഭാര്യയോട് പെരുമാറുന്നതെന്നായിരുന്നു അടിക്കുറിപ്പ്.

കഴിഞ്ഞ ജനുവരിയില്‍ #FreeMelania എന്ന ക്യംപെയിന്‍ ട്വിറ്ററില്‍ അരങ്ങേറിയിരുന്നു. സത്യപ്രതിജ് ചടങ്ങിനിടയ്ക്ക് ട്രംപ് നോക്കുമ്പോള്‍ മന്ദസ്മിതം തൂകുന്ന മെലാനിയയുടെ മുഖം ട്രംപിന്റെ നോട്ടം മാറുമ്പോള്‍ വിളറുന്ന കാഴ്ചയാണ് ഇത്തരമൊരു ക്യാംപെയിനിനു തുടക്കം കുറിച്ചത്.മണിക്കൂറുകള്‍ക്കുള്ളില്‍ 65,000 ലൈക്കുകളും 50,000 റിട്വീറ്റുകളുമാണ് അന്നത്തെ വീഡിയോ ട്വീറ്റിന് ലഭിച്ചത്.


മറ്റൊരു വേളയില്‍ ദേശീയഗാന സമയത്ത് കൈ നെഞ്ചില്‍ വയ്ക്കാന്‍ ട്രംപിന് സൂചന നല്‍കുന്ന മെലാനിയയും ട്വിറ്ററില്‍ ചര്‍ച്ചയായിരുന്നു.

12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ട്രംപും ഭാര്യ മെലാനിയയും വിവാഹിതരായത്. ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയതിന് ശേഷം പ്രഥമ വനിത ആയ മെലാനിയ വൈറ്റ്ഹൗസിലേക്ക് താമസം മാറാതെ ന്യൂയോര്‍ക്കില്‍ തുടര്‍ന്നതും ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ സംശയത്തിന്റെ നിഴലുകള്‍ വീഴ്ത്തി.