ട്രംപ് റിയാദിൽ നിന്ന് മടങ്ങി

റിയാദ്:രണ്ട് ദിവസത്തെ സംഭവ ബഹുലമായ സൗദി സന്ദർശനത്തിന് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റിയാദിൽ നിന്ന് മടങ്ങി.

കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അമേരിക്കയിലെ സൗദി അംബാസഡർ അമീർ ഖാലിദ് ബിൻ സൽമാൻ എന്നിവരുടെ നേതൃത്വത്തിലാണ് അദ്ദേഹത്തെ യാത്രയാക്കിയത്.ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിലേക്കാണ് അദ്ദേഹം പോയത്. അവിടെ രണ്ടു ദിവസത്തെ സന്ദർശനത്തിന് ശേഷം റോമിലേക്ക് തിരിക്കും.