ഹോട്ട് പാക്ക് ഗ്രൂപ്പിന്റെ മൂന്നാമത് റീട്ടൈൽ ഷോറൂം ഖോർഫക്കാനിൽ പ്രവർത്തനമാരംഭിച്ചു.

ഖോർഫക്കാൻ: ഡിസ്പോസബിൾ ഫുഡ് പാക്കിങ്- സെർവിങ് രംഗത്തെ മുൻനിര ബ്രാൻഡായ ഹോട്ട് പാക്കിന്റെ യുഎഇയിലെ മൂന്നാമത് റീട്ടൈൽ ഷോറൂം, ഗ്രൂപ്പ് ചെയർമാനും എംഡിയുമായ പി.ബി.അബ്ദുൽ ജബ്ബാറിന്റെ സാന്നിധ്യത്തിൽ ഖോർഫക്കാൻ മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർമാൻ മുഹമ്മദ് അബ്ദുൽ റഹ്മാൻ അൽ ഖവാലി ഉദ്‌ഘാടനം ചെയ്തു. ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ പി.ബി.സൈനുദ്ദീൻ, റീജിയണൽ ഡയറക്ടർ മുഹമ്മദ് അഷ്‌റഫ്, സാജിദ ഗ്രൂപ്പ് എം.ഡി മുഹമ്മദ് അൻവർ എന്നിവർ സംബന്ധിച്ചു. ഖോർഫക്കാൻ സുബാറ മെയിൻ റോഡിലാണ് പുതിയ റീട്ടൈൽ ഔട്ട് ലെറ്റ് പ്രവർത്തനമാരംഭിച്ചത്.ഉയർന്ന സാങ്കേതിക വിദ്യയിൽ സ്വന്തം ഫാക്ടറിയിൽ നിർമ്മിച്ചെടുത്ത ഉന്നത ഗുണമേന്മയുള്ള ഡിസ്പോസബിൾ ഫുഡ് പാക്കേജിങ്, സർവിങ് ഉൽപ്പന്നങ്ങളാണ് റീട്ടൈൽ ഷോറൂമിൽ ലഭ്യമാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ കന്പനിയുടെ റീട്ടൈൽ മേഖലയിലേക്കുള്ള ചുവടുവെപ്പ് സ്വദേശികളും വിദേശികളുമായ ഉപഭോക്താക്കൾക്ക് ഏറെ ഗുണം ചെയ്‌യുമെന്നും ഒരു ഫാക്ടറി ഔട്ട് ലെറ്റ് എന്ന നിലയിൽ വിലയിലുള്ള ആനുകൂല്യം ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.