സർക്കാർ സ്‌കൂളുകളിൽ സ്വദേശി വൽക്കരണം ശക്തമാകുന്നു

ദോഹ:ഖത്തരി വൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ സർക്കാർ സ്‌കൂളുകളിൽ നിന്നും അറുന്നൂറിലധികം അധ്യാപക-അദ്ധ്യാപിക ജീവനക്കാരെ പിരിച്ചു ഡിടുമെന്ന സൂചന. അടുത്ത അധ്യയന വർഷം മുതൽ പ്രൈമറി, പ്രിപ്പറേറ്ററി, സെക്കണ്ടറി സ്‌കൂളുകളിലെ അധ്യാപക ഭരണ നിർവ്വഹണ തസ്തികളിലുള്ള ജീവനക്കാരെയാണ് പിരിച്ചു വിടുന്നത്.പിരിച്ച് വിടുന്നവരുടെ അവസാന പ്രവൃത്തി ദിനം ജൂൺ ഒന്നായിരിക്കുമെന്നും അറിയിച്ചു.

അതെ സമയം അടുത്ത ധ്യായന വർഷം മുതൽ പ്രവർത്തനം തുടങ്ങുന്ന പുതിയ സ്‌കൂളുകളിലേക്കും നിലവിലുള്ള സ്‌കൂളുകളിലെ തസ്തികകൾക്കും നിയമിക്കേണ്ട പ്രവാസികളുടെയും ഖത്തറികളുടെയും തയ്യാറാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.പുതുതായുള്ളവരുടെ പട്ടിക തയ്യാറാക്കിയതിനാൽ തൊഴിൽ നഷ്ടപ്പെടുന്നവക്ക് ഒഴിവുള്ള തസ്തികകളിൽ പ്രവേശിക്കാൻ കഴിയുകയില്ല. പിരിച്ച് വിടൽ സംബന്ധിച്ച് സ്‌കൂൾ അധികൃതർക്ക് അറിവുണ്ടായിരുന്നില്ലെന്ന് മിക്ക സ്‌കൂൾ ഡയറക്ടർമാരും വ്യക്തമാക്കി.

മന്ത്രാലയങ്ങളിലെ മാനവ വിഭവ ശേഷി വകുപ്പിന്റെ എംപ്ലോയി ഡാറ്റ സംവിധാനത്തിലൂടെയാണ് പട്ടിക തയ്യാറാക്കി സ്‌കൂളുകൾക്ക് അയച്ചത്.പിരിച്ച് വിടുന്നവരുടെ സേവന ആനുകൂല്യങ്ങൾ നൽകാനും ഔദ്യോഗിക നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുമുള്ള നിർദേശം മന്ത്രാലയം സ്‌കൂൾ ഡയറക്ടർമാർക്ക് നൽകിയിട്ടുണ്ട്. 15 വർഷംത്തിലധികം പരിചയമുള്ളവരും പിരിച്ചുവിടുന്നവരിൽ ഉൾപ്പെടുന്നു. അടുത്തിടെയാണ് ഖത്തർ പെട്രോളിയം ഖത്തർ ഫൗണ്ടേഷൻ, ഹമദ് ആശുപത്രി എന്നിവിടങ്ങളിൽ നിന്നും ചെലവ് ചുരുക്കലിന്റെ ഭാഗമായി നിരവധി പേരെ പിരിച്ചു വിട്ടത്.