പ്രവാസികൾക്ക് ആശ്വാസമായി പാതയോരങ്ങളിലെ നാടൻ പലഹാര സ്റ്റാളുകൾ

ജോലിത്തിരക്ക് കാരണം നോമ്പ് തുറക്കുള്ള വിഭവങ്ങൾ ഉണ്ടാക്കുവാനുള്ള സമയവും സൗകര്യവും ലഭിക്കാത്ത പ്രവാസികൾക്ക് ആശ്വാസമായി നടൻ വിഭവങ്ങലൊരുക്കി നൽകുന്ന ലഖുശാലകൾ തുടങ്ങിയിരിക്കുന്നു. മുഹറഖിലെ പ്രധാന പാതയോരത്ത് സി.ടി അബ്ദുറഹ്മാൻ എന്ന അന്ത്രൂക്കയുടെ പലഹാരസ്റ്റാൾ വൈകുന്നേരം അഞ്ചു മണിയോടെ പ്രവചിച്ചു തുടങ്ങും.നോമ്പ് തുറ വിഭവങ്ങൾ തേടി നിരവധി പേരാണ് ഇവിടെ എത്തുന്നത്. പഴം പൊരി ഉള്ളിവട തുടങ്ങി നിരവധി നാടൻ വിഭവങ്ങൾ വാങ്ങാനുള്ള തിരക്ക് നോമ്പ് തുറയുടെ നേരം വരെ തുടരും.

കോഴിക്കോട് ജില്ലയിലെ ഇരിങ്ങൽ കോട്ടക്കൽ സ്വദേശിയായ അന്ത്രൂക്ക പത്തിനിന്ന് വർഷമായി മുഹറഖിൽ ഫലാഫിൽ അൽ ഷാഹിദ് എന്നഭോജന ശാല നടത്തുന്നു. അന്ത്രുക്ക ഇതിനെ വെറുമൊരു കച്ചവടമായല്ല കാണുന്നത്.ടാക്സി ഡ്രൈവർമാരടക്കമുള്ള തൊഴിലാളികൾക്ക് നാടൻ ഭക്ഷണങ്ങൾ ലഭിക്കുന്നതിലുള്ള സംതൃപ്തിയാണ് പ്രാധാന്യം.സ്വദേശികൾ മാത്രമല്ല ചില സ്വദേശികളും അന്ത്രൂക്കാന്റെ പലഹാര സ്റ്റാളിലെ രുചി വൈവിധ്യങ്ങൾ തേടിയെത്തുന്നു.