സൂര്യനില്‍ കാലുകുത്താന്‍ കച്ചകെട്ടി നാസ; പ്രഥമ സൗരദൗത്യം അടുത്ത വര്‍ഷം

അടുത്ത വര്‍ഷം സൂര്യനെ ലക്ഷ്യമാക്കിയുള്ള നാസയുടെ ആദ്യ ദൗത്യം ബഹിരാകാശത്തേക്ക് പറക്കും. ചിക്കാഗോ സര്‍വ്വകലാശാലയിലാണ് ഇന്നലെ പ്രഥമ സൗരദൗത്യം സംബന്ധിച്ച പ്രഖ്യാപനം നാസ നടത്തിയത്.

2018 വേനല്‍ക്കാലത്ത് ഈ സൗരദൗത്യത്തിന് തുടക്കമിടാനാണ് നാസ തീരുമാനിച്ചിരിക്കുന്നത്. സോളാര്‍ പ്രോബ് പ്ലസ് എന്ന ബഹിരാകാശ വാഹനം നാല് മില്യണ്‍ മൈലുകള്‍ സഞ്ചരിച്ച് സൗര പ്രതലത്തിലൂടെ നേരിട്ട് സൂര്യന്റെ അന്തരീക്ഷത്തിലെത്തിച്ചേരുമെന്നാണ് നാസയുടെ കണക്കുകൂട്ടല്‍.

മനുഷ്യനിര്‍മ്മിതമായ ഒന്നില്‍ നിന്നും ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത അത്രയും കഠിനമായ ചൂടും വികിരണവുമായിരിക്കും ആ സൗരദൗത്യത്തിന് അനുഭവിക്കേണ്ടി വരിക.

സൂര്യന്റെ ഏറ്റവും ബാഹ്യ അന്തരീക്ഷത്തെ കുറിച്ച് പഠിക്കുകയും നക്ഷത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കുകയുമാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.