പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ധിച്ചു. പെട്രോള്‍ ലീറ്ററിന് 1.23 രൂപയും ഡീസലിന് 89 പൈസയും ആണ് കൂടിയത്. വര്‍ധനവ് അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.

പൊതുമേഖലാ എണ്ണക്കമ്പനികളാണ് ആഗോള എണ്ണവിലയിലെ വ്യതിയാനം അനുസരിച്ച് രണ്ടാഴ്ച കൂടുമ്പോള്‍ വില പുതുക്കി നിശ്ചയിക്കുന്നത്. മേയ് 15ന് അവസാനം നിരക്കു നിശ്ചയിച്ചപ്പോള്‍ പെട്രോള്‍ ലീറ്ററിന് 2.16 രൂപയും ഡീസലിന് 2.10 രൂപയും കുറച്ചിരുന്നു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളാണ് നിരക്കു നിശ്ചയിക്കുന്നത്.