കൊച്ചി മെട്രോയില്‍ മുഖ്യമന്ത്രിയുടെ കന്നിയാത്ര

കൊച്ചി : കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ കന്നിയാത്ര. പാലാരിവട്ടം ആലുവ വരെയായിരുന്നു മുഖ്യമന്ത്രിയുടെ മെട്രോ യാത്ര.

എറണാകുളം ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികളും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ് ഉള്‍പ്പെടെയുള്ളവരും യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

മെട്രോ യാത്രാ സര്‍വീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. പരീക്ഷണ ഓട്ടങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോ ജൂണ്‍ 17 ന് പൊതുജനങ്ങള്‍ക്ക് സമ്മാനിക്കുകയാണ്.