‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ടീസര്‍ പുറത്ത്

നിരൂപക പ്രശംസ നേടിയ മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. രാജീവ് രവിയാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചത്.

സുരാജ് വെഞ്ഞാറമൂട്, അലെന്‍സിയര്‍, സൗബിന്‍, വെട്ടുക്കിളി പ്രകാശ്, ശ്രീകാന്ത് മുരളി, കലേഷ് കണ്ണാട്ട്, നിമിഷാ സണ്ണി, എസ്.കെ. മിനി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. നിമിഷയാണ് ചിത്രത്തിലെ നായിക.

ശ്യാം പുഷ്‌കരന്‍ ക്രിയേറ്റീവ് ഡയറക്ടര്‍, ബിജിപാല്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സജീവ് പാഴൂരിന്റേതാണ് തിരക്കഥ. ഉര്‍വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുക. ചിത്രസംയോജനം കിരണ്‍ ദാസ്.