വിസ നിയന്ത്രണത്തിന് ആറ് മാസ കാലാവധി കൂടി

മസ്കത്ത്:വിവിധ തസ്തികയിലായി ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണത്തിന്റെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടിയതായി മാനവ വിഭവശേഷി മന്ത്രാലയം ആറിയിച്ചു. ഇവയിൽ ചില തസ്തികകൾ ജൂൺ ആദ്യം മുതൽ പ്രാബല്യത്തിൽ വരികയും മറ്റു ചിലത് ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരികയും ചെയ്യും.

2013 നവംബർ, ഡിസംബർ മാസങ്ങളിലായാണ് താൽക്കാലിക വിസ നിരോധനം പ്രാബല്യത്തിൽ വന്നത്. ആറുമാസ കാലാവധി കഴിയുമ്പോൾ വീണ്ടും നിരോധനം പുതുക്കുകയാണ് അധികൃതർ ചെയ്യുന്നത്. അതിനാൽ സമീപ ഭാവിയിൽ ഇവയുടെ നിയന്ത്രണം നീക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തുന്നത്.നിലവിൽ ഈ വിസകളിൽ ജോലി ചെയ്യുന്നവർക്ക് നിരോധനം ബാധകമല്ല.എക്സലന്റ് ഗ്രേഡ് വിഭാഗത്തിൽ പെടുന്ന സ്ഥാപനങ്ങൾക്കും, അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കും, കൺസൾട്ടൻസികൾക്കും, സർക്കാർ പദ്ധതികൾ ചെയ്യുന്ന സ്ഥാപനങ്ങലക്കും, ചെറുകിട ഇടത്തരം വ്യവസായ വികസന അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കും ഈ വിസാ നിയന്ത്രണം ബാധകമല്ല.