ഷാര്‍ജയിലെ എന്‍ ഡി എല്‍ എസ് എയര്‍ കാര്‍ഗോ ബ്രാഞ്ച് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

ഷാര്‍ജ: എന്‍. ഡി.എല്‍.എസ് എയര്‍ കാര്‍ഗോയുടെ ഏറ്റവും പുതിയ ബ്രാഞ്ച് ഷാര്‍ജയിലെ റോളയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷാര്‍ജാ റോളയിലെ കെ.എം ട്രേഡിംഗിന് സമീപമുളള എന്‍.ഡി.എല്‍. എസ് കാര്‍ഗോയുടെ ഏറ്റവും പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ദുബായ് കെ.എം സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, പ്രഭാഷകൻ സിംസാറുല്‍ ഹഖ് ഹുദവി തുടങ്ങിയവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് എന്‍.ഡി.എല്‍.എസ് എയര്‍ കാര്‍ഗോ നിരവധി ഓഫറുകളാണ് പ്രവാസികള്‍ക്കായി പ്രഖ്യാപിച്ചത്. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും റമദാന്‍ കിറ്റുകള്‍ സമ്മാനമായി നല്‍കി. ഉദ്ഘാടനത്തോടനുബന്ധിച്ച് ഷാര്‍ജയിലെ ബ്രാഞ്ചില്‍ നിന്നും 100 കിലോഗ്രാമിന് മുകളില്‍ കാര്‍ഗോ അയക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ 100 പേര്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റും സമ്മാനിക്കുന്നുണ്ട്. മുനീര്‍ കാവുങ്ങല്‍ പറമ്പില്‍, ശിഹാബുദ്ധീന്‍ മാവൂര്‍, സിറാജുദ്ദീന്‍ മാവൂര്‍, ശരീഫ് യൂസഫ്, തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.