ഖത്തറുമായി ബന്ധമുള്ള തീവ്രവാദ സംഘടനകളുടെ പട്ടിക അറബ് രാഷ്ട്രങ്ങള്‍ പുറത്തിറക്കി

അബുദബി: തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടാന്‍ സൗദി അറേബ്യ, അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്ത്, യുഎഇ, ബഹറിന്‍ എന്നീ രാഷ്ട്രങ്ങള്‍ തീരുമാനിച്ചു. തീവ്രവാദത്തെ അമര്‍ച്ച ചെയ്യുക, ഇവയുടെ സാമ്പത്തിക സ്രോതസുകള്‍ ഇല്ലാതാക്കുക, തീവ്രവാദ ആശയങ്ങളെയും അവയുടെ പ്രചാരണ മാര്‍ഗങ്ങളും ഇല്ലാതാക്കുക, തീവ്രവാദത്തിന്റെ കെടുതിയില്‍ നിന്നും സമൂഹത്തെ രക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ഒറ്റക്കെട്ടായി നില്‍ക്കാനാണ് ഈ രാഷ്ട്രങ്ങളുടെ തീരുമാനം.

ഇതിന്റെ ഭാഗമായി ഖത്തറുമായി ബന്ധമുള്ള തീവ്രവാദ സംഘടനകളെ ഉള്‍ക്കൊള്ളിച്ച് ഈ നാലു രാജ്യങ്ങളും തീവ്രവാദ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും വേണ്ടിയുള്ള പട്ടിക നവീകരിച്ചു. ഖത്തര്‍ കൂടി ഭാഗമായ അംഗീകൃത വ്യവസ്ഥകളില്‍ നിന്നും വ്യതിചലിച്ച്് ഉത്തരവാദിത്വങ്ങളും കടമകളും ലംഘിക്കുന്ന പ്രവണത ഖത്തര്‍ തുടരുന്നതിനാലാണ് ഖത്തറുമായി ബന്ധമുള്ള തീവ്രവാദ സംഘടനകളെയും വ്യക്തികളെയും ഉള്‍ക്കൊള്ളിച്ച് പട്ടിക പുതുക്കാന്‍ രാജ്യങ്ങള്‍ നിര്‍ബന്ധിതരായത്.

തീവ്രവാദ ബന്ധമുള്ള 59 വ്യക്തികളെയും 12 സംഘടനകളെയും ഉള്‍ക്കൊള്ളിച്ചാണ് പട്ടിക പുതുക്കിയിട്ടുള്ളത്.