പുതിയ നികുതി നിരക്ക് ഞായറാഴ്ച്ച പ്രാബല്യത്തിലാക്കുമെന്ന് സൗദി അറേബ്യ

സൗദി:സൗദി സകാത്ത് ആൻഡ് ടാക്സ് പ്രത്യേക ഇനങ്ങളുടെ ഇറക്കുമതിക്ക് ഏർപ്പെടുത്തുന്ന ടാക്സ് ഞായറാഴ്ച്ച മുതൽ പ്രാബല്യട്ടിത്തിലാക്കുമെന്ന് അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി. പുകയില ഉത്പന്നങ്ങൾക്ക് 100 ശതമാനവും പവർ ഡ്രിങ്ക്സിന് 50 ശതമാനവുമാണ് ടാക്സ് ബാധകമാവുക. മെയ് 23 ന് പുറത്തിറക്കിയ രാജവിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ഇനങ്ങൾക്ക് ടാക്സ് പ്രാബല്യത്തിൽ വരുന്നത്. ഇവ 45 ദിവസത്തിനകം അതോറിറ്റിയിൽ ടച്ചിരിക്കണം.അല്ലാത്ത പക്ഷം നിയമാനുസൃതമായുള്ള ശിക്ഷയും പിഴയും ലഭിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

കൂടാതെ ഇത്തരം ഉൽപ്പന്നങ്ങൾ നിർണിതയളവിൽ യാത്രക്കാർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. 200 സിഗരറ്റുകൾ, 500 ഗ്രാം പുകയില ഉത്പന്നങ്ങൾ, 20 ലിറ്റർ ഗ്യാസ് ഡ്രിങ്ക്സ്, 10 ലിറ്റർ പവർ ഡ്രിങ്ക്സ് എന്നിവയ്ക്കുമാണ് ഇളവ് ബാധകമാവുക.നിർണിത അളവിൽ കൂടുതൽ ഉത്പന്നങ്ങൾ യാത്രക്കാർ കൊണ്ട് വരികയാണെങ്കിൽ വാണിജ്യ ആവശ്യത്തിനുള്ള ഇറക്കുമതി എന്ന പരിഗണയിൽ മുഴുവൻ സാധനങ്ങൾക്കും ടാക്സ് ചുമത്തുമെന്നും അധികൃതർ അറിയിച്ചു.