ആന്റിനകൾ നീക്കം ചെയ്യാനുള്ള കർശന നടപടിയുമായ് മുനിസിപ്പാലിറ്റി

അബൂദാബി:നഗരഭംഗികൾക്ക് കോട്ടം തട്ടുന്നു, സുരക്ഷാ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു എന്നീ കാരണങ്ങളാൽ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച ആന്റിനകൾ നീക്കം ചെയ്യാനുള്ള മുനിസിപ്പാലിറ്റിയുടെ നടപടി കർശനമാക്കുന്നു. ഡിഷ് ആന്റിനകൾ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് മുനിസിപ്പാലിറ്റി കെട്ടിടങ്ങളിൽ നേരത്തെ നോട്ടീസ് പതിപ്പിച്ചിരുന്നു.

ഓരോ കെട്ടിടങ്ങളിൽ പാത്തും ഇരുപതും ആന്റിനകൾ സ്ഥാപിച്ചിരിക്കുന്നതിൽ നിന്ന് പരമാവധി നാലെണ്ണത്തോളം ചുരുക്കി കേന്ദ്രീകൃത രീതിയിൽ ഉപയോഗപ്പെടുത്താനാണ് മുനിസിപ്പാലിറ്റിയുടെ നിർദേസഹിക്കുന്നത്.

ആന്റിനകൾ സ്ഥാപിക്കുമ്പോഴുണ്ടാകുന്ന ചെറിയ ദ്വാരങ്ങളിലൂടെ വെള്ളം അകത്ത് കടന്ന് ഷോർട്ട് സർക്യൂട്ടിന് കാരമാകുന്നതായും മുനിസിപ്പാലിറ്റി വ്യക്തമാക്കുന്നു. 120 നിയമലംഘകർക്ക് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. അബുദാബി 2030 പദ്ധതിയുടെ ഭാഗമായി നഗരം ഏറ്റവും ഭംഗിയുള്ളതാക്കി മാറ്റുകയാണ് ലക്ഷ്യം.