യു.എ.ഇയെ ആശങ്കയിലാഴ്ത്തി വിവാദ സീരിയൽ ’13 റീസൺസ് വൈ’

ദുബായ്:ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തതിനുള്ള 13 കാരണങ്ങൾ പ്രതിപാദിക്കുന്ന വിവാദ സീരിയൽ ’13 റീസൺസ് വൈ’ യു.എ.ഇയിലും ആശങ്ക പടർത്തുന്നു. സീരിയലിൽ അടിമപ്പെട്ട് നിരവധി വിദ്യാർത്ഥികൾ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ജീവനൊടുക്കിയതായി റിപ്പോർട്ടുണ്ട്. യു എ ഇ യിലെ ചില സ്‌കൂൾ കുട്ടികളും ഈ സീരിയലിന്റെ സ്വാധീനത്തിൽ പെട്ടതായി അധ്യാപകർ സ്‌കൂൾ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കുട്ടികളിൽ ആത്മഹത്യാ പ്രവണത ഉളവാക്കുന്ന ഇത്തരത്തിലുള്ള സീരിയലുകൾക്ക് കാനഡ, ന്യൂസിലാൻഡ് തുടങ്ങി നിരവധി രാജ്യങ്ങൾ നിരോധിച്ചതാണ്. ന്യൂ യോർക്ക് സിറ്റി വിദ്യാഭ്യാസ വകുപ്പും സീരിയലിനെതിരെ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അത്തരത്തിലുള്ള സംസാരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കുട്ടികളോട് അതേക്കുറിച്ചു സംസാരിക്കണമെന്നും അവരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകാൻ മാതാപിതാക്കളും സ്‌കൂൾ അധികൃതരും ഇപ്പോഴും ഉണ്ടെന്ന് ബോധ്യപ്പെടുത്തുകയും വേണമെന്ന് ക്തമാക്കി.

നെറ്റ് ഫ്ലെക്സ് സംപ്രേക്ഷണം ചെയ്യുന്ന സീരിയലിൽ ലൈംഗികാതിക്രമം, പീഡനം ആത്മഹത്യ, വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാൻ കുട്ടികൾ കാട്ടുന്ന അലംഭാവം തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്. ആത്മഹത്യയെ ചെറുക്കുന്നതിന് പകരം അതിനെ മഹത്വവൽക്കരിക്കുകയാണ് സീരിയൽ ചെയ്യുന്നതെന്ന് പല കൗൺസിലുകളും വിമർശിച്ചു.