രാജവെമ്പാലകളെ പിടികൂടുന്നത് ഹോബിയാക്കിയ വാവ സുരേഷ്

രാജവെമ്പാലകളെ പിടികൂടുന്നത് എന്നും വാവ സുരേഷിന് ഒരു ഹോബിയായിരുന്നു.അവസാനമായി നൂറ്റിപ്പതിമൂന്നാമത്തെ രാജവെമ്പാലയെയാണ് വാവ സുരേഷ് കഴിഞ്ഞ ദിവസം അച്ചൻകോവിലിൽ നിന്നും പിടികൂടിയത്.കഴിഞ്ഞ ശനിയാഴ്ച മാത്രം രണ്ടു രാജവെമ്പാലകളെയാണ് വാവ സുരേഷ് പിടികൂടിയത്.പത്തനംതിട്ടയിലെ പിറവത്തൂരിനടുത്ത് ചെമ്പനരുവി എന്ന സ്ഥലത്തു നിന്നും,കൊല്ലം ജില്ലയിലെ അച്ചൻകോവിൽഫോറസ്റ്റ് ഡിവിഷന്റെ തടി ഡിപ്പോയിൽ നിന്നുമായിരുന്നു കഴിഞ്ഞ ശനിയായ്ച്ച പാമ്പുകളെ പിടികൂടിയത്. അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയവർക്കാണ് രാജവെമ്പാലയെ കണ്ടത്. തുടർന്ന് വാവ സുരേഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി കോന്നി വനം ഡിവിഷനിൽ തുറന്നു വിടുകയായിരുന്നു.