ഫുട്‌ബോള്‍ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത! ലോകകപ്പ് കാണാന്‍ റഷ്യയില്‍ എത്തുന്നവര്‍ക്ക് വിസ വേണ്ട

2018ലെ ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്ന റഷ്യയില്‍ നിന്നാണ് ഈ സന്തോഷവാര്‍ത്ത. ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അടുത്ത ലോകകപ്പ് മത്സരം കാണാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ റഷ്യ തങ്ങളുടെ വിസ ചട്ടങ്ങളില്‍ ചില ഇളവുകള്‍ നല്‍കുകയാണ്. പുതിയ സ്‌കീം അനുസരിച്ച് വിസയില്ലാതെ നിങ്ങള്‍ കാത്തിരുന്ന മത്സരങ്ങള്‍ കാണാന്‍ ഇനി റഷ്യയിലേക്ക് പറക്കാം.

ലോകകപ്പ് മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കുന്ന നിയമത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുചിന്‍ ഒപ്പുവെച്ചു. ഇഎസ്പിഎന്‍ എഫ്‌സി റിപ്പോര്‍ട്ട് പ്രകാരം മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റും റഷ്യന്‍ സര്‍ക്കാര്‍ നല്‍കുന്ന ‘ഫാന്‍ ഐഡി’ യും കൈവശമുള്ളവര്‍ക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാം.

എന്നാല്‍ ടൂര്‍ണമെന്റിനോട് അടുത്ത ദിവസങ്ങളില്‍ മാത്രമായിരിക്കും വിസ രഹിത പ്രവേശനത്തിന് അനുമതി.

ഇക്കാര്യം വ്യക്തമാക്കി വാഷിംഗ്ടണ്‍ ഡിസിയിലുള്ള റഷ്യന്‍ ഫെഡറേഷന്‍ എംബസിയും പ്രസ്താവനയിറക്കിയിട്ടുണ്ട്. ഫുട്‌ബോള്‍ കാണാന്‍ റഷ്യയിലെത്തുന്നവര്‍ ഫാന്‍ ഐഡിയും സാധുവായ പാസ്‌പോര്‍ട്ടും മാത്രമേ യാത്രാരേഖകളായി കയ്യില്‍ കരുതേണ്ടതുളളുവെന്ന് പ്രസ്താവനയില്‍ പറയുന്നു.

2018 ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെ മോസ്‌കോ, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, സോചി, കസന്‍, എകാതെറിന്‍ബെര്‍ഗ്, കലിനിന്‍ഗാര്‍ഡ്, നിസ്‌നി നോവ്‌ഗോറോഡ്, റോസ്‌റ്റോവ് ഓണ്‍ഡണ്‍, സമര, സരന്‍സ്‌ക്, വോള്‍ഗോ ഗാര്‍ഡ് എന്നീ റഷ്യന്‍ നഗരങ്ങളിലാണ് ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുക.

റഷ്യന്‍ എംബസിയുടെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം താഴെ

FIFA Confederations Cup 2017 and the FIFA World Cup 2018 visa information

In accordance with the legislation of the Russian Federation, entry (exit) of foreign citizens and stateless persons arriving in Russia as spectators for sports events within the framework of the FIFA Confederations Cup 2017 (will be held from June 17 to July 2, 2017 in the cities of Moscow, St. Petersburg, Sochi, Kazan) and the FIFA 2018 World Cup (will be held from June 14 to July 15, 2018 in the cities of Moscow, St. Petersburg, Sochi, Kazan, Ekaterinburg, Kaliningrad, Nizhny Novgorod, Rostov-on-Don, Samara, Saransk, Volgograd), is carried out without issued Russian visas.

However, in order to be admitted to Russia foreign citizens/stateless persons must have a valid identity document (“tourist” passport) and a “Personalized card of the spectator” (also known as a “Fan ID”).

Information on the procedure for obtaining a Fan ID can be found on the websites of the organizers of the above sports events at: www.fan-id.ru and www.welcome2018.com.