ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് മാതൃക ശിക്ഷ നൽകി യു.എ.ഇ

യു.എ.ഇ:യു.എ.ഇയിൽ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് യു എ ഇയിൽ നൽകുന്നത് മാതൃക ശിക്ഷയാണ്. ഇന്ന് പിടിയിലായ രണ്ട് പേർക്ക് നൽകിയ ശിക്ഷ വേറിട്ട രീതിയിലുള്ളതാണ്. ഒരാളെ രണ്ട് മാസം പബ്ലിക് പാർക്കിൽ ചെടി നടനും പരിപാലിക്കാനുമാണ് ശിക്ഷയായി ഏൽപ്പിച്ചത്. അടുത്തയാളെ മോട്ടോർ വാഹന വകുപ്പ് മൂന്ന് മാസത്തേക്ക് പെട്രോൾ നിറയ്ക്കാനുമായി നിയോഗിച്ചു.

ലൈസൻസില്ലാതെ പിടിയിലായ ഇവർ പോലീസിനെ വെട്ടിച്ച് കടക്കുകയും, അറിഞ്ഞ് കൊണ്ട് പൊതു ജനത്തിന് ഭീഷണി സൃഷ്ടിക്കുകയും ചെയ്തതിനാണ് മാതൃകാ പരമായ പുതിയ ശിക്ഷ നൽകിയത്. ഈ രണ്ട് പേരും തങ്ങൾക്ക് നൽകിയ ജോലി കൃത്യമായി ചെയ്യുകയും അതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് പിഴ അടയ്ക്കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള മാതൃകാപരമായ ശിക്ഷ കുറ്റവാളികൾക്ക് നൽകുന്നത് അവരെ മാനസികമായി ചിന്തിക്കാൻ പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തൽ.