ഫൈസൽ ഖാനിത് സ്വപ്ന യാഥാർഥ്യം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ ചരിത്രമുഹൂർത്തമായിരുന്നു ഇന്നലെ സംഭവിച്ചത്.രാജ്യത്തെ പ്രമുഖ സർവകലാശാലയായ നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി രാജ്യത്തിന് പ്രകൃതിദുരന്ത മുന്നറിയിപ്പ് ഉപഗ്രഹം സംഭാവന ചെയ്തിരിക്കുന്നു.ആയിരക്കണക്കിന് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്വപ്നം യാഥാർഥ്യമായിരിക്കുകയാണ് .

നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രൊ ചാൻസലർ ഫൈസൽ ഖാനിത് സ്വപ്ന യാഥാർഥ്യമാണ്.വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയുടെ നാനോ ഉപഗ്രഹം ഐ എസ് ആർ ഓ വിക്ഷേപിച്ചു.ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നാനോ ഉപഗ്രഹമാണ് ഇത്.ഇന്ത്യയിലെ തീരദേശ നിവാസികൾക്കും കർഷകർക്കും ഏറെ ഉപകാരപ്പെടുന്ന ഉപഗ്രഹമാണ് നിക്ഷേപിച്ചത്. സുനാമി,ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ ഉപഗ്രഹത്തിന് സാധിക്കും.ഇന്നലെ രാവിലെ 9.29 ന് പറന്നുയർന്ന ഉപഗ്രഹം പതിനൊന്നരയോടെ സിഗ്നലുകൾ അയച്ചുതുടങ്ങി.
എൻ ഐ യു എസ് എ ടി കേരളശ്രീ എന്ന് നാമകരണം ചെയ്ത ഉപഗ്രഹം ഇന്നലെ രാവിലെയാണ് ശ്രീഹരിക്കോട്ടയിൽ നിന്നും പറന്നുയർന്നത്.എന്റെ ഉപ്പയുടെ വലിയൊരു ആഗ്രഹമാണ് പൂർത്തീകരിക്കാൻ സാധിച്ചത് .രാജ്യത്തെ തീരദേശ കർഷക സമൂഹത്തിന് ഉപകാരമാവുന്ന ഉപഗ്രഹം സംഭാവന ചെയ്യാൻ അതിയായ സന്തോഷമുണ്ട്,നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രൊ ചാൻസിലർ ഫൈസൽ ഖാൻ പറഞ്ഞു . .രാജ്യത്തെ ആദ്യ സ്വകാര്യ നാനോ ഉപഗ്രഹം വിക്ഷേപിച്ച നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി അധികൃതർക്ക് വിവിധ കോണുകളിൽ നിന്നും അഭിനന്ദനങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്.കോൺകാർഡ് കൺസ്ട്രക്ഷൻ ചെയർമാൻ കല്ലട്ര മാഹിൻ ഹാജിയുടെ മരുമകനാണ് ഫൈസൽ ഖാൻ.