കേബിള്‍ കാര്‍ ടവറുകള്‍ക്കിടയില്‍ മരംവീണ് അഞ്ചുപേര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ കേബിള്‍ കാര്‍ ടവറുകള്‍ക്കിടയില്‍ മരം വീണ് അഞ്ചുപേര്‍ മരിച്ചു. നിരവധി ടൂറിസ്റ്റുകള്‍ കേബിള്‍ കാറുകളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഗൊണ്ടോല ടവറുകള്‍ക്കിടയില്‍ വീണ മരം കാറ് പോകുന്ന കേബിള്‍ പൊട്ടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സര്‍വ്വീസ് നിര്‍ത്തിവെച്ചതായും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ഗുല്‍മാര്‍ഗിലെ ഗൊണ്ടോല സര്‍വ്വീസ് വളരെ പ്രശസ്തമാണ്. പ്രതിവര്‍ഷം ആയിരക്കണക്കിന് സഞ്ചാരികളാണ് ഇതിനായി ഗുല്‍മാര്‍ഗിലെത്തുന്നത്. മഞ്ഞുകാല കായികവിനോദങ്ങള്‍ക്കും പ്രശസ്തമാണ് ഗുല്‍മാര്‍ഗ്. ലോകത്തിലെ തന്നെ ചെങ്കുത്തായ മഞ്ഞുമൂടിയ പ്രദേശങ്ങള്‍ നിറഞ്ഞ ഗുല്‍മാര്‍ഗില്‍ സ്‌കീയിംഗിനായി ആയിരക്കണക്കിന് ലോകസഞ്ചാരികളാണ് വന്നെത്തുന്നത്.