ഇന്ത്യന്‍ ടീമിലേക്ക് വിളിയില്ല; നിരാശ പരസ്യമാക്കി സഞ്ജു

ടീം ഇന്ത്യയിലേക്ക് വിളി വരാത്തതിലുളള നിരാശ തുറന്ന് പ്രകടിപ്പ് മലയാളി ക്രിക്കറ്റ് താരം സഞ്ഞു സാംസണ്‍. ഐപിഎല്ലിലെ മികച്ച പ്രകടനം ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതിരിക്കുന്നതിലാണ് സഞ്ജുവിന് നിരാശ. ടീം ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് സ്ഥിരത പുലര്‍ത്തുന്ന പ്രകടനങ്ങള്‍ നടത്താനാണ് സഞ്ജു ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്.

ഐപിഎല്ലിലേ മികച്ച പ്രകടനം ഇന്ത്യന്‍ ടീമില്‍ പ്രവേശിക്കുന്നതിന് സഹായകരമല്ലെന്ന് ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. അഭ്യന്തര ക്രിക്കറ്റിലെ സ്ഥിരത പുലര്‍ത്തുന്ന പ്രകടനമാണ് ഇനി ആവശ്യം. അതാണ് ഇന്ത്യന്‍ ടീമില്‍ പ്രവേശിക്കുന്നതിന് ഞാന്‍ ലക്ഷ്യം വെക്കുന്നതും’ സഞ്ജു പറയുന്നു.

മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിനേയും സഞ്ജു പ്രശ്‌സ കൊണ്ട് മൂടി. സ്വന്തന്ത്രവും നിര്‍ഭയവുമായി കളിക്കാന്‍ ദ്രാവിഡാണ് തന്നെ പഠിപ്പിച്ചതെന്നും ഫലത്തെ കുറിച്ച ചിന്തിക്കാതെ നന്നായി കളിക്കാന്‍ ദ്രാവിഡ് എന്നെ ഐപിഎല്‍ തുടക്കത്തില്‍ തന്നെ ഉപദേശിച്ചതായും സഞ്ജു കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സിനായി തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു കാഴ്ച്ചവെച്ചത്. ടൂര്‍ണമെന്റില്‍ ഒരു സെഞ്ച്വറി ഉള്‍പ്പെടെ 14 മത്സരങ്ങളില്‍ നിന്നും 386 റണ്‍സാണ് സഞ്ജു അടിച്ചു കൂട്ടിയത്. മറ്റേതൊരു യുവതാരത്തേക്കാളും ഏറ്റവും മികച്ച പ്രകടനമായിരുന്നു സഞ്ജുവിന്റേ ഇപ്രാശ്യത്തേത്.