കരുണ്‍ നായകന്‍; സഞ്ജുവും ബേസിലും ടീമില്‍; ഇന്ത്യ എടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുളള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. ചതുര്‍ദിന ടീമിന്റെ നായകന്‍ കരുണ്‍ നായരാണ്. ഏകദിന ടീമില്‍ കരുണിനെ കൂടാതെ മലയാളി താരങ്ങളായ സഞ്ജു സാംസണും, ബേസില്‍ തമ്പിയും ഇടം പിടിച്ചു. ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യന്‍ ടീമില്‍ നിന്നും പരിക്ക് കാരണം പുറത്തായ മനീഷ് പാണ്ഡ്യയാണ് ഏകദിന ടീമിന്റെ നായകന്‍.

റിഷഭ് പന്ത് വിക്കറ്റ് കീപ്പറായും ശ്രേയസ് അയ്യര്‍ ദീപക് ഹൂഡ ക്രുനാല്‍ പാണ്ഡ്യ എന്നീ ബാറ്റ്‌സ്മാന്‍മാരും ഇടം പിടിച്ചു.

അതെസമയം ചതുര്‍ദിന ടീമിന്റെ നായകന്‍ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ കരുണ്‍ നായരാണ്. ഇതാദ്യമായാണ് കരുണ്‍ ഇന്ത്യ എ ടീമിന്റെ നായകനാകുന്നത്. ഇശാന്ത് കൃഷനാണ് വിക്കറ്റ് കീപ്പര്‍. മുഹമ്മദ് സീറാജു, ഷാര്‍ദുല്‍ താക്കുറുമെല്ലാം ടീമിലുണ്ട്. സഞ്ജുവിനേയും ബേസിലിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

മൂന്ന് ഏകദിനവും രണ്ട് ചതുര്‍ദിന മത്സരവുമാണ് ഇന്ത്യ എ ടീം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കൡക്കുക. അടുത്ത മാസമാണ് ഇന്ത്യ എ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കുക.