കോഹ്ലിയെ തിരുത്തി ധോണി; ടീം ഇന്ത്യയിലെ ‘സൂപ്പര്‍ ക്യാപ്റ്റന്‍’

വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തില്‍ കളിക്കളത്തില്‍ ശ്രദ്ധേയമായ ഇടപെടലുമായി വീണ്ടും എംസ് ധോണി. ഇന്ത്യന്‍ നായകന്‍ സാക്ഷാല്‍ വിരാട് കോഹ്ലിയെയാണ് ധോണി തിരുത്തിയത്. സ്റ്റംമ്പ് മെയ്ക്ക് ഒപ്പിയെടുത്തതോടെയാണ് ക്രിക്കറ്റ് ലോകം ഇക്കാര്യം തിരിച്ചറിഞ്ഞത്.

വിരാട് കോഹ്ലി എല്‍ബി വിക്കറ്റിനായി ഡിആര്‍എസ് ചലഞ്ചിന് മുതിര്‍ന്നപ്പോള്‍ ധോണിയുടെ ഇടപെടലുണ്ടായി. ധോണിയ്ക്ക് അത് വിക്കറ്റല്ലെന്ന് കൃത്യമായി അറിയാമായിരുന്നു. ധോണി കോഹ്ലിയോട് പറഞ്ഞു. ‘ലെഗ് സ്റ്റംമ്പ് കെ ബാഹര്‍ ജാ രഹി ഹെയ്, റിവ്യൂ ക്വരഭ് ഹോ ജായേഗാ ഒര്‍ കുച്ച് നഹി’ (പന്ത് ലെഗ് സൈഡില്‍ നിന്നും പറത്താണ്, റിവ്യുവിന് പോയാല്‍ അത് വേസ്റ്റ് ആകും). ഇതോടെ കോഹ്ലി റിവ്യൂവില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.

മത്സരത്തില്‍ ഇന്ത്യ 93 റണ്‍സിന് വിജയിച്ചിരുന്നു. മഹേന്ദ്ര സിംഗ് ധോണി പുറത്താകെ 78 റണ്‍സെടുത്തതാണ് നിര്‍ണായകമായത്. കളിയിലെ താരവും ധോണി തന്നെയായിരുന്നു.