അമിത ലഹരി മരുന്നുകളുടെ ഉപയോഗം മൂലം യുവാവ് മരിച്ചു

അബുദാബി:ഡെസേർട്ട് ക്യാംപിങിനായി മരുഭൂമിയിലെത്തിയ പത്തൊന്പതുകാരൻ അമിത ലഹരിയുടെ ഉപയോഗത്താൽ മരണപ്പെട്ടു. മാതാപിതാക്കളുടെ സമ്മതത്തോടെയാണ് യുവാവും സഹോദരനുമടങ്ങുന്ന നൽവർസംഘം മരുഭൂമിയിലെത്തിയത്. ആഘോഷത്തിന്റെ ആഹ്ലാദത്തിൽ ലഹരി മരുന്നുകളും മദ്യവും സംഘം യഥേഷ്ടം ഉപയോഗിച്ചു. കൊക്കയ്‌ൻ, ഹെറോയിൻ എന്നീ ലഹരി മരുന്നുകളുടെ അമിത ഉപഭോഗം മൂലം യുവാവ് അബോധാവസ്ഥയിലാവുകയായിരുന്നു. സഹോദരനും സംഘവും ചേർന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമിതമായി മയക്ക് മരുന്ന് നൽകി എന്ന കുറ്റത്തിന് ഏഴ് വർഷം ജയിൽ ശിക്ഷയാണ് അബുദാബി ക്രിമിനൽ കോടതി മൂവർക്കുമെതിരായി വിധിച്ചത്. അറിയാതെയാണെങ്കിലും യുവാവിന്റെ മരണത്തിൽ സഹോദരനും സുഹൃത്തുക്കൾക്കും പങ്കുണ്ടെന്ന പ്രോസിക്യൂഷൻ കണ്ടെത്തലിനെ തുടർന്നാണ് കോടതി വിധി.