കിണറ്റിൽ വീണ കുതിരയെ രക്ഷപ്പെടുത്തി

ഷാർജ്ജ:ഷാർജ്ജ കൽബയിൽ കിണറ്റിൽ വീണ കുതിരയെ രക്ഷപെടുത്തി.സിവിൽ ഡിഫൻസ് റെസ്ക്യൂ സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്.ഉടമസ്ഥന്റെ വീട്ടിൽ കെട്ടിയിരുന്ന കുതിര അബദ്ധത്തിൽ കയർ അഴിഞ്ഞ് സമീപത്തുണ്ടായിരുന്ന കിണറ്റിലേക്ക് വീഴുകയായിരുന്നു.