യു എ യിൽ തൊഴിലവസരങ്ങൾ വർധിക്കുമെന്ന് റിപ്പോർട്ട്

ദുബായ്:ഈ വർഷം രണ്ടാം പാദത്തോടെ യു.എ.ഇയിൽ തൊഴിലവസരങ്ങൾ കൂടുമെന്ന് റിപ്പോർട്ട്. ബെയ്ത് ഡോട്ട് കോം ജോബ് പോർട്ടാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. മേഖലയിൽ നിന്ന് 37,000 പുതിയ തൊഴിലവസരങ്ങളാണ് കമ്പനികൾ പോർട്ടലിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഹോസ്പിറ്റാലിറ്റി, വിനോദം മനുഷ്യ വിഭവ ശേഷി,ഓട്ടോമാറ്റിവ് എന്നീ വിഭാഗങ്ങളിലാണ് കൂടുതൽ തൊഴിലവസരങ്ങൾ ഉള്ളത്.
ഇതനുസരിച്ച് പശ്ചിമേഷ്യയും ഉത്തരാഫ്രിക്കയുമടങ്ങുന്ന മിനാ മേഖലയിൽ ആയിരക്കണക്കിന് സ്ഥാപനങ്ങളാണ് ഉദ്യോഗാർത്ഥികളെ തേടുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ബെയ്ത് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 65 ശതമാനം കമ്പനികളും ഈ വര്‍ഷം പകുതിയോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നു അറിയിച്ചിരുന്നു. 2017 -ലെ ആദ്യ മൂന്നു മാസങ്ങളേക്കാള്‍ 14 ശതമാനം വളര്‍ച്ചയാണ് ജൂണ്‍ മാസത്തില്‍ തൊഴിലവസരങ്ങളുടെ കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.