മൊബൈൽ ഫോൺ രംഗത്ത് നിലവിൽ വരുത്തിയ സ്വദേശി വൽക്കരണം വിജയകരം:സൗദി മന്ത്രാലയം

റിയാദ്:സൗദി മൊബൈൽ ഫോൺ വിപണിയിൽ ഏർപ്പെടുത്തിയ സമ്പൂർണ്ണ സൗദി വൽക്കരണം പൂർണ്ണ വിജയം കൈവരിച്ചതായി തൊഴിൽ സമൂഹിക വികസന മന്ത്രാലയം. ഒരു വർഷം മുമ്പ് നടപ്പിലാക്കിയ സ്വദേശി വൽക്കരണം ആദ്യ ഘട്ടത്തിൽ 50 ശതമാനവും മൂന്ന് മാസത്തിന് ശേഷം ആരംഭിച്ച രണ്ടാം ഘട്ടത്തിൽ 100 ശതമാനവുമാണ് നിർബന്ധമാക്കിയത്.

ഇതുമൂലം 18,000 സ്വദേശികൾക്ക് തൊഴിലവസരം ലഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി. മൊബൈൽ ഫോൺ വിൽപ്പന, റിപ്പയറിങ് രംഗത്ത് 45,000 യുവതി യുവാക്കൾക്ക് സൗജന്യ പരിശീലനം മാനവ ശേഷി വികസന നിധി വകുപ്പ്, ടെക്‌നികൽ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് എന്നിവയുമായി സഹകരിച്ചാണ് നൽകിയത്.

33,487 സ്വദേശികൾ ഓൺലൈൻ പരിശീലന കോഴ്‌സുകൾ പ്രയോജനപ്പെടുത്തുകയും, സ്വയം തൊഴിൽ പ്രകാരം ചെറുകിട തൊഴിൽ ആരംഭത്തിനായ് നടപ്പിലാക്കിയ പരിശീലന പദ്ധതിയിൽ 3.679 പങ്കെടുക്കുകയും ചെയ്തു. ഇതിൽ 2,028 സംരംഭകർക്ക് ലഖു വ്യവസ്ഥ പ്രകാരം വായ്‌പ്പ അനുവദിക്കുകയും ചെയ്തു.