ഇന്ത്യന്‍ ടീം സെലക്ടര്‍മാരോട്, നിങ്ങള്‍ ഈ കാണിക്കുന്നത് അനീതിയാണ്

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോഴും യുവതാരം കരുണ്‍ നായര്‍ക്ക് ഇടം നല്‍കാടെ സെലക്ടര്‍മാര്‍. ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേട്ടത്തിന് ശേഷം രണ്ടു മത്സരങ്ങള്‍ മാത്രമാണ് കരുണ്‍ നായര്‍ക്ക് കളിക്കാന്‍ ലഭിച്ചത്. ഇതില്‍ രണ്ടിലും വലിയ റണ്‍ സ്‌കോറിംഗ് നടത്താന്‍ കഴിയാഞ്ഞതാണ് കരുണ്‍ നായര്‍ക്ക് തിരിച്ചടിയായത്. എന്നാല്‍, ടെസ്റ്റ് ഫോര്‍മാറ്റില്‍ അനുയോജ്യരെന്ന അഭിപ്രായം ആര്‍ക്കും തന്നെ ഇല്ലാത്ത രോഹിത് ശര്‍മ്മ, ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവരെ 16 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

ഏകദിനങ്ങളും ട്വന്റി20യും മാത്രം കളിച്ച് ശീലിച്ചിട്ടുള്ള ഹര്‍ദ്ദിക് പാണ്ഡ്യ ഇത് ആദ്യമായിട്ടാണ് ടെസ്റ്റ് മത്സരം കളിക്കാന്‍ ടീമില്‍ ഉള്‍പ്പെടുത്തുന്നത്. വെട്ടി കളിക്കാന്‍ മാത്രം അറിയാവുന്ന കളിക്കാരനാണ് പാണ്ഡ്യ. രോഹിത് ശര്‍മ്മയാകട്ടെ 2016ന്റെ തുടക്കത്തിലാണ് അവസാനമായി ടെസ്റ്റ് കളിച്ചത്. ഏകദിനത്തില്‍ പോലും കണ്‍സിസ്‌റ്റെന്‍സി തെളിയിക്കാത്ത രോഹിത് ശര്‍മ്മയ്ക്ക് ടീമില്‍ ഇടം നല്‍കിയതിനെ കളി എഴുത്തുകാരും മറ്റും വിമര്‍ശിക്കുന്നുമുണ്ട്. കരുണ്‍ നായര്‍ക്ക് പകരക്കാരനാകാന്‍ രോഹിത് ശര്‍മ്മയ്ക്ക് ആവില്ലെന്ന അഭിപ്രായവും ഇവര്‍ക്കുണ്ട്.

അതേസമയം കുല്‍ദീപ് യാദവ് ടെസ്റ്റ് ടീം അംഗത്വം നിലനിര്‍ത്തി. രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ എന്നീ സീനയര്‍ ബൗളര്‍മാര്‍ക്കൊപ്പം തേര്‍ഡ് സ്പിന്നര്‍ ഓപ്ഷനായിട്ടാണ് കുല്‍ദീപിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരുക്കേറ്റ് പുറത്തായിരുന്ന കെ.എല്‍. രാഹുലും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

Team

Virat Kohli (Captain), M Vijay, KL Rahul, Cheteshwar Pujara, Ajinkya Rahane (vice captain), Rohit Sharma, R Ashwin, R Jadeja, W Saha (wk), Ishant Sharma, Umesh Yadav, Hardik Pandya, Bhuvneshwar Kumar, M Shami, Kuldeep Yadav, Abhinav Mukund.