ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി

കൊച്ചി :മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് മമ്മൂട്ടി മാധ്യമങ്ങക്ക് മുമ്പിൽ ഖേദം പ്രകടിപ്പിച്ചത്.കഴിഞ്ഞ വാർഷിക ജനറൽ ബോഡി യോഗത്തിലുണ്ടായ സംഭവത്തിൽ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയെങ്കിൽ താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കുറ്റക്കാരനാണെന്ന് തെളിഞ്ഞത് കൊണ്ടാണ് അമ്മ
ദിലീപിനെ പുറത്താക്കിയതെന്നും മമ്മൂട്ടി പറഞ്ഞു.

വരും ദിവസങ്ങളിൽ വിശദമായ യോഗം ചേരുമെന്നും മുമ്പോട്ടുള്ള നടപടി സ്വീകരിക്കുമെന്നും മമ്മൂട്ടി അറിയിച്ചു.ഇരയാക്കപ്പെട്ട സഹോദരിയോടൊപ്പം തന്നെ ആയിരിക്കുമെന്നും, ഇരയ്ക്ക് വേണ്ട എല്ലാ പിന്തുണയും നൽകുമെന്നും യോഗത്തിന് ശേഷം മമ്മൂട്ടി പറഞ്ഞു.ദിലീപിനെതിരെയുള്ള അമ്മയുടെ നടപടി മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടയിലാണ് മമ്മൂട്ടി ഇക്കാര്യങ്ങൾ അറിയിച്ചത്.