സുരഭി ലക്ഷ്മി വിവാഹ മോചിതയായി

ദേശീയ പുരസ്‌ക്കാര അംഗീകാരത്തിന് പിന്നാലെ നടി സുരഭി ലക്ഷ്മി വിവാഹ മോചിതയായി. കോഴിക്കോട് കുടുംബ കോടതിയില്‍ വെച്ചാണ് സുരഭിയും ഭര്‍ത്താവ് വിപിന്‍ സുധാകരനുമായി വേര്‍ പിരിഞ്ഞത്. വിപിന്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഔദ്യോഗികമായി വേര്‍പിരിയല്‍ ഇപ്പോഴാണ് നടന്നതെങ്കിലും ഇരുവരും കഴിഞ്ഞ കുറച്ചു കാലമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നുവെന്നാണ് വിവരം.

ഇത് അവസാന സെല്‍ഫിയാണെന്നും. സംഭവത്തില്‍ കമന്റുകള്‍ ഒന്നുമില്ലെന്നും. നല്ല സുഹൃത്തുക്കളായിരിക്കും എന്ന് വിപിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 2016 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നടിയാണ് സുരഭി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിനായിരുന്നു അവാര്‍ഡ്.