നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ  കൈവശമെന്ന് പൊലീസ് 

കൊച്ചി: നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമെന്ന് പൊലീസ് .പൊലീസ്ഇന്ന്   കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരം ഉള്ളത്.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി ദിലീപിന് കൈമാറിയെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. 5 പേജുള്ള റിപ്പോര്‍ട്ടാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചത്.എന്നാൽ പറഞ്ഞുറപ്പിച്ച ക്വട്ടേഷൻ തുക ദിലീപ് സുനിക്ക് നൽകിയിട്ടില്ലയെന്നും റിപ്പോർട്ടിൽ പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പള്‍സര്‍ സുനിയും ദിലീപും നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥാപിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് സൂചന.