നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് ജാമ്യം ലഭിച്ചേക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഡാലോചനാ കുറ്റമാരോപിച്ച് അറസ്റ്റിലായ ദിലീപിന് ജാമ്യം ലഭിച്ചേക്കും.പൊലീസിനനുവദിച്ച കസ്റ്റഡി കാലാവധി ഇന്ന് വൈകീട്ട് ൫മണിയോടെ അവസാനിക്കും.ഈ സാഹചര്യത്തിൽ ദിലീപിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വൈകീട്ടോടെ വിധി പറയും.വിധി ദിലീപിന് അനുകൂലമാവാനാണ് സാധ്യത.ദിലീപിനെതിരെ മതിയായ തെളിവുകളില്ലെന്നും ശക്തമായ സാക്ഷികളുണ്ടെങ്കിൽ പിന്നെന്തിനാണ് മാപ്പു സാക്ഷിയെ അന്വേഷിക്കുന്നതെന്നും ദിലീപിന്റെ അഭിഭാഷകനായ അഡ്വ:രാംകുമാർ ചോദിക്കുന്നു.
കോടതി ആദ്യം അനുവദിച്ച കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചെങ്കിലും ചോദ്യം ചെയ്യലിന് നടൻ സഹകരിക്കുന്നില്ലയെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ കസ്റ്റഡി നീട്ടാൻ ആവശ്യപ്പെടുകയായിരുന്നു.വാദം അംഗീകരിച്ച കോടതി കസ്റ്റഡി ഒരു ദിവസം കൂടി നീട്ടി നൽകി.