ദിലീപിന് ഇന്നും ജാമ്യമില്ല.

കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ ദിലീപിന് കോടതി ജാമ്യം നിഷേധിച്ചു.അങ്കമാലി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്.ദിലീപിനെ ആലുവ സബ് ജയിലിലേക്ക് മാറ്റും.ഈ മാസം 25 വരെ കസ്റ്റഡിയിൽ തുടരും
ദിലീപിനുവേണ്ടി സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരണമാണ് നടക്കുന്നതെന്നും നടൻ കസ്റ്റഡിയില്‍ ഇങ്ങനെയാണെങ്കില്‍ ജാമ്യത്തിലിറങ്ങിയാല്‍ എങ്ങനെയായിരിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ദിലീപിന്‍റെ രണ്ടു മൊബൈല്‍ ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ ഇത് പരിശോധിയ്ക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.