ലോകത്തെ മികച്ച നഗരങ്ങളുടെ പട്ടികയില്‍ നമ്മുടെ ഈ നഗരവും

ജോലി ചെയ്യാനും താമസിക്കാനും ബിസിനസ് ചെയ്യാനും ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരമായി അബുദാബി. ലണ്ടന്‍, പാരീസ് ഉള്‍പ്പെടെയുള്ള നഗരങ്ങളെ പിന്നിലാക്കിയാണ് അബുദാബി രണ്ടാം സ്ഥാനത്ത് എത്തിയത്. ഇപ്‌സോസ് സിറ്റി ഇന്‍ഡെക്‌സ് പുറത്തുവിട്ട ഏറ്റവും ഒടുവിലത്തെ പട്ടികയിലാണ് അബുദാബി രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയത്. 26 രാജ്യങ്ങളിലായുള്ള 16നും 64നും മധ്യേ പ്രായമുള്ള 18000 ആളുകളെ അഭിമുഖം നടത്തിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.

ഒന്നാം സ്ഥാനത്തുള്ളത് ന്യൂയോര്‍ക്കാണ്. കൊമേഴ്‌സ്യല്‍ ഡെസ്റ്റിനേഷന്റെ കാര്യത്തില്‍ ലോക വിപണിയില്‍ തന്നെ അബുദാബിയുടെ പ്രാധാന്യം സൂചിപ്പിക്കുന്നതാണ് ഈ നേട്ടം.

2017 ല്‍ ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ അബുദാബി ഹോട്ടലുകളില്‍ രണ്ടു മില്യണ്‍ അതിഥികള്‍ എത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നാല് ശതമാനത്തിന്റെ വളര്‍ച്ചയാണ് കാണാന്‍ കഴിയുന്നത്.