ചവറ്റു കൊട്ടയ്ക്ക് മുന്നിൽ വാഹനം പാർക്ക് ചെയ്യുന്നത് ശിക്ഷാർഹമാണ് 

ഷാർജ:മാലിന്യം നിക്ഷേപിക്കുന്ന ചവറ്റു കൊട്ടയ്ക്ക് മുന്നിൽ വാഹനം പാർക്ക് ചെയ്താൽ 500 ദിർഹം പിഴ. മാലിന്യം നീക്കം ചെയ്യാൻ വരുന്ന വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്താൽ ഷാർജ നഗരസഭാ 2015 ൽ നടപ്പിലാക്കിയ നിയമാടിസ്ഥാനത്തിലായിരിക്കും പിഴ ചുമത്തുക.
തോട്ടികൾ എളുപ്പത്തിൽ മാറ്റാനും സ്ഥാപിക്കാനുമായ് അധിക സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നതിനെ പലരും ദുരുപയോഗം ചെയ്യുകയാണ്. ഇത്തരത്തിൽ തടസ്സം വരുത്തുന്ന വാഹനങ്ങളെ സംബന്ധിച്ചുള്ള പരാതി ലഭിച്ചാൽ നഗരസഭാ വാഹങ്ങളെത്തി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളെ  നീക്കം ചെയ്യുകയും, തിരികെ വാഹനം കിട്ടാനായി കൂടുതൽ കടമ്പ കടക്കേണ്ടി വരികയും ചെയ്യും.ഇതിന് പുറമെ കെട്ടിടങ്ങളിലേക്കുള്ള വഴി മുടക്കിയുള്ള വാഹന പാർക്കിങ്ങുകളും ശിക്ഷാർഹമാണ്.