ശബരിമല വിമാനത്താവളം;ചെറുവള്ളി ഹാരിസൺ എസ്റ്റേറ്റ് ഭൂമിയിൽ

തിരുവനന്തപുരം:ശബരിമല വിമാനത്താവളം ചെറുവള്ളി ഹാരിസൺ എസ്റ്റേറ്റ് ഭൂമിയിൽ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.പി എച്ച് കുര്യൻ അധ്യക്ഷനായ സമിതിയുടെ ശുപാർശ പ്രകാരമാണ് തീരുമാനം. സ്ഥലം കണ്ടെത്തുന്നതിനായിട്ടാണ് സർക്കാർ സമിതിയെ നിയോഗിച്ചത്.2263 ഏക്കർ ഭൂമിയാണ് ചെറുവള്ളി ഹാരിസൺ എസ്റ്റേറ്റിലുള്ളത്.പമ്പയിൽ നിന്ന് 40 കിലോ മീറ്റർ ദൂരം മാത്രമാണ് എസ്റ്റേറ്റിലേക്കുള്ളു എന്നതാണ് ഇത് ഏറ്റെടുക്കാൻ പ്രധാനകാരണം.എസ്റ്റേറ്റ് വിമാനത്താവളത്തിന് ഏറ്റവും അനുയോജ്യമായ ഭൂമി എന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.