തോറ്റെങ്കിലും ചരിത്രം കുറിച്ച് മീരാ കുമാർ

ഡൽഹി:ഇന്ത്യയുടെ പതിലാമത് രാഷ്ട്രപതിയാവാൻ സാധിച്ചില്ലെങ്കിലും ചരിത്രം കുറിച്ച തെരഞ്ഞെടുപ്പ് ഫലമാണ് മീരാ കുമാറിന്റേത്.രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ തോൽക്കുന്ന ഏറ്റവും കൂടുതൽ വോട്ട് മൂല്യം നേടിയ എതിരാളിയെന്ന റെക്കോർഡോടുകൂടിയാണ് മുൻ സ്പീക്കർ തോൽവി ഏറ്റുവാങ്ങിയത്.രാം നാഥ് കോവിന്ദിന് 65 ശതമാനം വോട്ടുകൾ കിട്ടിയപ്പോൾ 3.67 ലക്ഷം മൂല്യമുള്ള ഇലക്ട്രൽ വോട്ടുകളാണ് മീരാ കുമാറിന് കിട്ടിയത്.1967 ലെ തെരഞ്ഞെടുപ്പിൽ സുബ്ബറാവുവിനായിരുന്നു തോറ്റവരിൽ ഇതുവരെ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചിരുന്നത്. അമ്പത് വർഷമായി നിലനിൽക്കുന്ന റെക്കോർഡാണ് മീരാ കുമാർ തകർത്തത്.എന്നാല്‍ ജസ്റ്റിസ് റാവുനേടിയ 43 ശതമാനം വോട്ടു വിഹിതം എന്ന റെക്കോര്‍ട് തകര്‍ക്കാന്‍ മീരാകുമാറിനായിട്ടില്ല.