വൃത്തിഹീനമായി കാറുകൾ പാർക്ക് ചെയ്‌താൽ 3000 ദിർഹം പിഴ

അബുദാബി:വാഹനങ്ങൾ വൃത്തി ഹീനമായി പൊതു സ്ഥലങ്ങളിൽ ഇട്ട് പോകുന്ന വരിൽ നിന്നും 3000 ദിർഹം പിഴ ഈടാക്കുമെന്ന് അബൂദാബി പോലീസ്. മുസഫ, മഫ്‌റഖ് വ്യവസായ മേഖലകളിൽ നിന്നും കഴിഞ്ഞ ദിവസം 141 വാഹനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതിൽ 31 പേർക്ക് പിഴ ചുമത്തുകയും 289 വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ഇത്തരത്തിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് 3 ദിവസത്തെ നോട്ടീസ് നൽകുകയും 3 ദിവസത്തിന് ശേഷം വാഹനം എടുത്ത് മാറ്റിയില്ലെങ്കിൽ അവ നഗരസഭയുടെ യാർഡിലേക്ക് മാറ്റുകയും ചെയ്യും. പിന്നീട് അത് തിരിച്ച് കിട്ടാനായി വൻ തുക പിഴ അടക്കേണ്ടി വരുമെന്നാണ് നഗര സഭയുടെ നിർദ്ദേശം.

നഗര സൗന്ദര്യം പരിഗണിച്ച് കൊണ്ട് മാത്രമല്ല, ജനങ്ങളുടെ സുരക്ഷയും ആരോഗ്യ സംരക്ഷണവും കണക്കിലെടുത്ത് കൂടിയാണ് നടപടി. കാറിൽ അടിഞ്ഞ് കൂടിയ പൊടിയും മാലിന്യങ്ങളും മറ്റു വാഹനങ്ങളിലേക്കും, ആൽക്കരിലേക്കും പരക്കാൻ സാധ്യതയുണ്ട്. അവധിക്കാലങ്ങളിൽ നാട്ടിൽ പോകുന്നവർ തങ്ങളുടെ വാഹനങ്ങൾ ആരെയെങ്കിലും ചുമതലപ്പെടുത്തേണ്ടതാണ്.