കിംഗ് അബ്ദുല്ല യൂണിവേഴ്സിറ്റി ലോകത്തെ മികച്ച സർവ്വകലാശാല

റിയാദ്:ലോകത്തിലെ 50 സവ്വകലാശാലകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം കിംഗ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഫോർ സയൻസ് ആൻഡ് ടെക്‌നോളജി കരസ്ഥമാക്കി. കൂടാതെ ഉന്നത നിലവാരമുള്ള ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണം പരിഗണിച്ചുള്ള 100 വികസിത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ 19-ാം സ്ഥാനവും കിംഗ് അബ്ദുല്ല യൂണിവേഴ്സിറ്റി നേടി.

ചെങ്കടൽ തീരത്ത് 9000 ത്തോളം ഏക്കറിൽ പടർന്ന് കിടക്കുന്ന ബൃഹത്തായ കാമ്പസ്‌ 2009 ലാണ് മക്ക പ്രവിശ്യയിലെ തുവാലിൽ സ്ഥാപിക്കപ്പെട്ടത്. ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഈ സർവ്വകലാശാല.8000 ത്തി ലേറെ ആഗോള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രകടനം പരിശോധിക്കുന്ന നേച്ചർ ഇൻഡക്ടിൻറെ 2016 പട്ടികയാണ് കിംഗ് അബ്ദുല്ല സർവ്വകലാശാലയുടെ മികവ് കണ്ടെത്തിയത്.

1200 പൂർവ്വ വിദ്യാർത്ഥികളും 940 ബിരുദാന്തര ബിരുദ വിദ്യാർത്ഥികളും ഇവിടെയുണ്ട്. 60 ലേറെ രാജ്യക്കാരായ കുട്ടികൾ ഇവിടെ പഠിക്കുന്നു. ഇതിൽ 31 ശതമാനം സൗദി പൗരന്മാരാണ്.