കനം

കനം

വസന്തത്തെക്കുറിച്ച്
ചോദിക്കരുത്
അത് ഉള്ളുരുകി
വിയര്‍ക്കുന്നവര്‍ക്കുള്ളതല്ല
വര്‍ഷത്തെക്കുറിച്ച്
ഓര്‍മ്മിപ്പിക്കരുത്
അത് ഉള്ളു നനഞ്ഞ്
കുതിര്‍ന്നവര്‍ക്കുള്ളതല്ല
വെയിലിനെപ്പറ്റി
ആരായരുത്
അത് മേല്‍ക്കൂരയില്ലാത്തവരെ
പൊള്ളിക്കുന്നുണ്ട്

ഓര്‍ക്കണം
ഒന്നും ആസ്വദിക്കാനാവാത്ത
ചില ജന്മങ്ങള്‍
ഇങ്ങനെ ചുമക്കുന്നുണ്ട്
ഋതുക്കളേക്കാള്‍
കനമുള്ള ജീവിതം

ആമിന ശഹീർ