എം. വിന്‍സെന്‍റ് എംഎല്‍എ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ എം. വിന്‍സെന്‍റ് എംഎല്‍എയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഒരുദിവസത്തേക്കാണ് എം എൽ എയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.

എം എൽ എയെ ചോദ്യം ചെയ്യാനായി 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പോലീസ് കോടതിയെ സമീപിച്ചത്. എംഎല്‍എയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി ബുധനാഴ്ചത്തേക്കു മാറ്റി.