നടിയെ ആക്രമിച്ച കേസ്; കോടതി നടപടികൾ രഹസ്യമാക്കുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി നടപടികൾ രഹസ്യമാക്കണമെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.

നടിയുടെ രഹസ്യ മൊഴികൾ ഉൾപ്പെടെയുള്ളവ വാദത്തിനിടെ പറയേണ്ടതിനാലാണ് കോടതി നടപടികൾ രഹസ്യമാക്കുന്നത്. ഇതേ കാര്യം പ്രോസിക്യൂഷനും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.