സർക്കാർ ചിത്രയ്‌ക്കൊപ്പം; മുഖ്യമന്ത്രി

തിരുവനന്തപുരം : ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി.യു ചിത്രയെ പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതിയുടെ വിധി സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ലോകമീറ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ചിത്രയ്ക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.അടുത്ത മാസം നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ചിത്രയ്ക്ക് അവസരം നിഷേധിച്ചത്.ഇതിനെതീരെ കായികസ്നേഹികൾ ഒന്നടങ്കം പ്രതിഷേധിച്ചിരുന്നു.