‘കെന്റ് ആർഒ’ സേവനങ്ങൾ ജിസിസിയിലേക്കും വ്യാപിപ്പിക്കുന്നു.

ദുബൈ: വാട്ടർ പ്യൂരിഫയർ രംഗത്തെ അതികായകന്മാർ എന്ന് വിശേഷിപ്പിക്കുന്ന ‘കെന്റ് ആർഒ’ തങ്ങളുടെ സേവനങ്ങൾ ജിസിസിയിലേക്കും വ്യാപിപ്പിക്കുന്നു. യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന സാൻഡ്സ് ഇന്റർനാഷണലുമായി ചേർന്നാണു ജിസിസിയിൽ മൊത്തം വിതരണം ചെയ്യാനൊരുങ്ങുന്നത്. ഉപഭോക്താക്കളുടെ ആവശ്യാർത്ഥം മിഡിൽ ഈസ്റ്റ്- ആഫ്രിക്ക രാജ്യങ്ങളിൽ വിപണി കൂടുതൽ വ്യാപിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു. ജിസിസിയിൽനിന്നു വാങ്ങുന്ന കെന്റ് ആർഒ ഉപകരണങ്ങൾക്കു നാട്ടിലും വാറന്റിയും, ഒരു വർഷം സർവീസും, ഫിൽറ്റർ മാറ്റലും സൗജന്യമായിട്ടായിരിക്കും ലഭിക്കുക. 799 മുതൽ 2999 ദിർഹംവരെയുള്ള കെന്റ് വാട്ടർ പ്യൂരിഫയറുകളാണ് ജിസിസിയിൽ ലഭ്യമാക്കുന്നത്. 2020 ഓടെ അൻപത് കോടി ഡോളറിന്റെ വ്യാവസായിക വളർച്ചയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും, നിലവിൽ കുപ്പികളിൽ ലഭിക്കുന്ന ജലത്തേക്കാൾ ശുദ്ധമായ ജലമാണു കെന്റ് വാട്ടർ പ്യൂരിഫയർ വഴി ലഭ്യമാകുന്നതെന്നു കെന്റ് ആർഒ സിസ്റ്റം ലിമിറ്റഡ് ഡയറക്ടർ വരുൺ ഗുപ്ത വ്യക്‌തമാക്കി. ചെലവുകുറച്ച്, മികച്ച രീതിയിൽ ജലശുദ്ധീകരണം സാധ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ദുബൈയിൽ വിളിച്ചുചേർത്ത പത്ര സമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. മുഹമ്മദ് മാലിക്, പ്രോബിർ മുഖർജി, മാത്യൂ ജോസഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.