സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്യാന്‍ പറഞ്ഞ ഭാഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയൊരു ചിത്രം

സെന്‍സര്‍ ബോര്‍ഡിനെ വെല്ലുവിളിച്ച് തരമണി ടീസര്‍. സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്യന്‍ പറഞ്ഞ എല്ലാ വാചകങ്ങളും ഉള്‍പ്പെടുത്തുകയും ഉള്‍പ്പെടുത്താന്‍ പറഞ്ഞ സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്തുമാണ് തരമണി തരംഗം സൃഷ്ടിക്കുന്നത്. ദേശീയ പുരസ്‌ക്കാരം നേടിയിട്ടുള്ള സംവിധായകന്‍ രാമാണ് തരമണി ഒരുക്കുന്നത്.

സെന്‍സര്‍ ബോര്‍ഡില്‍നിന്ന് സിനിമയ്ക്ക് ലഭിച്ച തിരിച്ചടി വിവരിച്ചുകൊണ്ടായിരുന്നു ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടത്. അതിന് പിന്നാലെയാണ് ഇപ്പോള്‍ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതിനെതിരെ പരസ്യമായി പ്രതിഷേധിക്കുകയാണ് രാം.

ആന്‍ഡ്രിയ ജെരമീയ കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണിത്.

സിനിമയില്‍ പുരുഷന്‍ മദ്യപിക്കുന്ന സീനുണ്ടെങ്കില്‍ യുഎ സര്‍ട്ടിഫിക്കറ്റും സ്ത്രീ മദ്യപിക്കുന്ന സീനുണ്ടെങ്കില്‍ എ സര്‍ട്ടിഫിക്കറ്റും എന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ നിലപാട്.

ദേശീയ പുരസ്‌കാരം നേടിയ തങ്കമീന്‍കള്‍ എന്ന ചിത്രത്തിന് ശേഷം റാം രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് തരമണി. മൂന്ന് വര്‍ഷമെടുത്താണ് റാം സിനിമ പൂര്‍ത്തിയാക്കിയത്.

വീഡിയോ ഇവിടെ കാണാം.