നടിയെ ആക്രമിച്ച കേസ് വിടാതെ പോലീസ് ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു

കൊച്ചി(www.big14me.com):നടിയെ ആക്രമിച്ച കേസിൽ അന്വേഷണം പോലീസ് അന്വേഷണം തുടരുന്നു.സംഭവുമായി ബന്ധപ്പെട്ടു നടൻ ഇടവേള ബാബുവിനെ ആലുവാ പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നു. ഇടവേള ബാബു താര സംഘടനയായ അമ്മയുടെ സെക്രെട്ടറി കൂടിയാണ്.നടിയെ ആക്രമിച്ച കേസിൽ വമ്പൻ സ്രാവുകൾ ഇനിയും ഉണ്ടാകുമെന്നു ഈയിടെ കോടതിയിൽ ഹാജരാക്കുന്ന വേളയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.