കാബേജിനൊപ്പം പാമ്പിൻകുഞ്ഞിനെയും പാചകം ചെയ്ത് കഴിച്ചു;അമ്മയും മകളും ആശുപത്രിൽ

ഇൻഡോർ (www.big14me.com) ; കാബേജിനൊപ്പം പാമ്പിൻകുഞ്ഞിനെയും പാചകം ചെയ്ത് കഴിച്ച അമ്മയെയും മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇൻഡോറിലാണ് സംഭവം.ഭക്ഷണം കഴിക്കുമ്പോൾ കയ്പ്പുള്ള എന്തോ കടിച്ചതായി അനുഭവപ്പെട്ട മകൾ ആംനയ്‌ക്ക് കടുത്ത വയറുവേദനയും ദേഹാസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു.തുടർന്ന് ‘അമ്മ അഫ്സാൻ ഭക്ഷണം പരിശോധിച്ചപ്പോഴാണ് കഷ്ണങ്ങളായി മുറിഞ്ഞ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്.ഇതോടെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.