അപ്പുണ്ണി ഹാജരായി 

കൊച്ചി:യുവനടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണി അന്വേഷണ സംഘത്തിന് മുൻപാകെ ചോദ്യം ചെയ്യലിനായി ഹാജരായി. ആലുവ പോലീസ്  ക്ലബിലാണ് അപ്പുണ്ണി ചോദ്യം ചെയ്യലിനായി ഹാജരായത്.
രണ്ടാഴ്ച്ച ഒളിവിലായിരുന്നു അപ്പുണ്ണി.കേസിൽ തനിക്ക് യാതൊരു പങ്കുമില്ല എന്നായിരുന്നു അപ്പുണ്ണിയുടെ മറുപടി.കേസുമായി ബന്ധപ്പെട്ട് പൾസർ സുനി ജയിലിൽ നിന്ന് അപ്പുണ്ണിയെയായിരുന്നു ഫോണിൽ വിളിച്ചത്.മാത്രമല്ല പ്രതികളോട് കേസ് ഒതുക്കിത്തീർക്കാൻ അപ്പുണ്ണിയുടെ ഫോണിലൂടെയായിരുന്നു ദിലീപ് ബന്ധപ്പെട്ടത്.ഗൂഢാലോചനയുടെ സുപ്രധാന തെളിവുകൾ ഒതുക്കി തീർക്കാൻ അപ്പുണ്ണി ഇടനിലക്കാരനായി നിന്നു എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്