ലോകത്തിലെ ഇന്റർനെറ്റ് ഉപഭോക്താക്കളിൽ 39 ശതമാനവും ഇന്ത്യ, ചൈന രാജ്യക്കാർ

ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ഉപഭോക്താക്കളിൽ അധികവും ഇന്ത്യക്കാരും ചൈനക്കാരുമാണെന്നാണ് റിപ്പോർട്. ഇന്റർനെറ്റ് ഉപയോഗിക്കുന്ന 830 മില്യൺ ഉപഭോക്താക്കളിൽ 320 മില്യൺ പേർ (39%) ഇന്ത്യ ചൈന എന്നീ രാജ്യക്കാരാണെന്ന് യു.എൻ ഏജൻസിയായ ഇന്റർ നാഷണൽ ടെലി കമ്മ്യൂണിക്കേഷൻ യൂണിയൻ റിപ്പോർട്ട് ചെയ്തു.

മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനുകൾ ആഗോളതലത്തിൽ 20% വർധിച്ചതായും 2017 അവസാനത്തോടെ ഇത് 4.3 മില്യൺ ആയി വർധിക്കുമെന്നുമാണ് പ്രതീക്ഷ. 15-24 പ്രായ പരിധിയിലുള്ളവരാണ് ഉപഭോക്താക്കളിൽ കൂടുതലെന്നും ചൈനയിൽ ഇന്റർനെറ്റ് ഉപഭോക്താക്കളുടെ തോത് വർധിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.